കേരളത്തിന് എയിംസും മെഡിക്കൽ ഡിവൈസസ് പാർക്കും നിഷേധിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി

കേരളത്തിന് എയിംസും മെഡിക്കൽ ഡിവൈസസ് പാർക്കും നിഷേധിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി
Published on

തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ കേരളത്തിന് വർഷങ്ങളായി എയിംസ് നിഷേധിക്കുകയാണെന്ന് കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ കേരളത്തിന് ഉടൻ എയിംസ് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. പല സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചുവെന്നും, എന്നിട്ടും കേരളത്തോട് കേന്ദ്രം വിവേചനം കാണിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം, നീതി ആയോ​ഗ് റിപ്പോർട്ട് പ്രകാരം കേരളം ആരോ​ഗ്യ സംവിധാനത്തിൽ ഒന്നാമതാണെന്നും വ്യക്തമാക്കി. കോപറേറ്റീവ് ഫെഡറലിസം എന്ന് പറയുന്ന കേന്ദ്രം കേരളത്തിലേക്കുള്ള എയിംസ് അനുമതി വർഷങ്ങളായി വൈകിക്കുകയാണെന്ന് പറഞ്ഞ എം പി, കേന്ദ്രം മെഡിക്കൽ ഡിവൈസസ് പാർക്ക് തോന്നയ്ക്കലിൽ സ്ഥാപിക്കാനുള്ള അനുമതി വർഷങ്ങളായി നൽകുന്നില്ലെന്നും കൂട്ടിച്ചേർത്തു. അതോടൊപ്പം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി.

Related Stories

No stories found.
Times Kerala
timeskerala.com