കൂത്തുപറമ്പ് : കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു. കണ്ണൂർ കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ.എം.ഹരീന്ദ്രനാണ് (56) മരണപ്പെട്ടത്.
വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ഹരീന്ദ്രൻ ആത്മഹത്യ ചെയ്‌തത്.ഇന്നു രാവിലെ ഏഴരയോടെയാണ് മമ്പറം പഴയ പാലത്തിൽ നിന്ന് ഇദ്ദേഹം ചാടിയത്. ഒരാൾ പാലത്തിൽ നിന്നു ചാടുന്നത് സമീപത്തുണ്ടായിരുന്നവർ കണ്ടിരുന്നു. ഇവർ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പിണറായി പൊലീസ് അന്വേഷണം ആരംഭിച്ചു.