
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെ.രാധാകൃഷ്ണൻ എംപിക്ക് ഇഡി വീണ്ടും സമന്‍സ് അയച്ചു. തിങ്കളാഴ്ച ഡൽഹി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രാധാകൃഷ്ണന് ഇഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സമന്‍സ് അന്ന് രാധാകൃഷ്ണന് കൈപ്പറ്റിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്.