

കോട്ടയം: എരുമേലിയിൽ കുളിക്കുന്നതിനിടെ ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സേലം സ്വദേശിയായ സമ്പുവകുമാർ ശിവസ്വാമി (31) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എരുമേലിയിലെ വലിയ തോട്ടിൽ കുളിക്കുന്നതിനിടെ സമ്പുവകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശബരിമല തീർത്ഥാടനത്തിന് എത്തിയതായിരുന്നു ഇദ്ദേഹം. മരണകാരണം വ്യക്തമല്ല.