

കൊച്ചി: ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനിടെ 5 ലക്ഷം വാഹനം വില്‍പ്പന നടത്തുകയെന്ന നാഴികക്കല്ല് പിന്നിട്ട് സ്‌കോഡ ഇന്ത്യ. 2025 നവംബര്‍ മാസം 5,491 യൂണിറ്റുകള്‍ വിറ്റ് വാര്‍ഷിക നിരക്കില്‍ 90% എന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയും കമ്പനി കൈവരിച്ചു. ഉപയോക്താക്കള്‍ക്ക് മികച്ച മൂല്യം ഉറപ്പുവരുത്തുന്ന ഓഫറുകള്‍ നല്‍കുന്നതും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നനിരയുമാണ് ഈ നേട്ടങ്ങള്‍ക്കു പിന്നിലെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. 7.5 ലക്ഷം മുതല്‍ 45.9 ലക്ഷം വരെ വിലയുള്ള എസ് യുവികളുടെ വിപുലമായ പോര്‍ട്ട്ഫോളിയോയിലൂടെ വിവിധ തട്ടുകളില്‍പ്പെട്ട ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്‌കോഡയ്ക്കായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017-ല്‍ ഇന്ത്യയിലും ലോകത്തും ആദ്യമായി അവതരിപ്പിച്ച കൊഡിയാക്, ആ വിലനിലവാരത്തിലുള്ള അതുല്യമായ ആഡംബര 4x4 വാഹനമായി പുതിയ തലമുറയിലും തുടരുന്നു. ഇന്ത്യയ്ക്കായി നിര്‍മ്മിച്ച, ലോകോത്തര നിലവാരമുള്ള എംക്യുബി-എസീറോ-ഐഎന്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ സ്‌കോഡ വാഹനമായ കുഷാഖ്, ആഡംബരവും നൂതന സാങ്കേതികവിദ്യും സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ഓണ്‍-റോഡ് ഡൈനാമിക്സ് എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ആഗോള എന്‍സിഎപിയുടെ പുതിയതും കര്‍ശനവുമായ പരിശോധനാ മാനദണ്ഡങ്ങള്‍ പ്രകാരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷ ഉറപ്പുവരുത്തുന്ന ഫൈവ് സ്റ്റാര്‍ നേടിയ ഇന്ത്യയിലെ ആദ്യത്തെ വാഹനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സുരക്ഷാ പാരമ്പര്യം തുടര്‍ന്നുകൊണ്ട് ഭാരത് എന്‍സിഎപിയുടെ സുരക്ഷാ പരിശോധനകളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷ ഉറപ്പുവരുത്തുന്ന ഫൈവ് സ്റ്റാര്‍ നേടിക്കൊണ്ട് കൈലാഖ് എസ് യുവിയും ഒപ്പമുണ്ട്.