
തിരുവനന്തപുരം: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി(Zumba training). സൂംബ പരിശീലനത്തിന് അൽപ്പവസ്ത്രം ധരിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൂംബ പരിശീലനം ലഘുവ്യായാമമാണെന്നും കൂട്ടികൾ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും താല്പര്യമില്ലാത്ത കുട്ടികൾക്ക് വിട്ടു നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. അതുകൊണ്ടു തന്നെ സ്കൂളുകൾക്ക് സർക്കാർ തീരുമാനത്തിൽ നിന്നും വിട്ടു നിൽക്കാനാവില്ലെന്നും ശിവൻകുട്ടി പറഞ്ഞു.