കോഴിക്കോട് : സ്‌കൂളുകളിലെ സൂംബ പരിശീലനത്തെക്കുറിച്ച് വിമർശനമുയർത്തിയ മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ നടപടി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ്. (Zumba dance training in schools)
എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനായ അഷറഫിനെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാകണമെന്നാണ് നിർദേശം.