Kerala
Zumba dance : 'ധാർമ്മികതയ്ക്ക് ക്ഷതം ഏൽപ്പിക്കുന്നത്': സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗം
ഈ അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് സൂംബ പരിശീലനം നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്
മലപ്പുറം : സ്‌കൂളുകളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകുന്നതിനെതിരെ സമസ്ത യുവജന വിഭാഗം. ഇത് ധാർമ്മികതയ്ക്ക് ക്ഷതം ഏൽപ്പിക്കുന്നത് ആണെന്നാണ് എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞത്. (Zumba dance in Schools)
രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് സൂംബ പരിശീലനം നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.