തിരുവനന്തപുരം : സ്‌കൂളുകളിലെ സൂംബ ഡാൻസ് പരിശീലനം സംബന്ധിച്ച വിവാദത്തിൽ മുസ്ലിം സംഘടനകൾക്കെതിരെ എസ് എൻ ഡി പി മുഖമാസിക യോഗനാദം. (Zumba dance controversy)
എഡിറ്റോറിയലിൽ പറയുന്നത് വിവരദോഷികളായ പുരോഹിതമാരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്ന് കൊടുക്കരുതെന്നാണ്.
ഇവരുടെ ജൽപ്പനങ്ങൾ കേട്ടാൽ കേരളം ഏതോ അറബി രാജ്യമാണെന്ന് തോന്നുമെന്നും, സൂംബ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവിഷ്‌ക്കരിച്ചതല്ല എന്നും ഇതിൽ പറയുന്നു.