വയനാട് : സൂംബ വിവാദത്തിൽ വിവാദ പോസ്റ്റിട്ട സി പി എം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസ്. കെ ജി ഷാജിക്കെതിരെയാണ് കേസെടുത്തത്. (Zumba dance controversy)
എഫ് ഐ ആറിൽ പറയുന്നത് ഇയാൾ മത വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പോസ്റ്റിട്ടുവെന്നാണ്. പോലീസ് നടപടിയെടുത്തത് യൂത്ത് ലീഗിൻ്റെ പരാതിയിലാണ്.
ഇയാൾക്കെതിരെ പാർട്ടിയും നടപടിയെടുത്തു. പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തു.