
കൊച്ചി: ഭക്ഷണ ഓർഡർ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ടാറ്റ ഡിജിറ്റലുമായി കൈകോര്‍ത്ത് പ്രമുഖ ഓൺലൈൻ ഭക്ഷണ ഓർഡർ, ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ടാറ്റ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡായ ന്യൂ കാർഡ് ഉപയോഗിച്ച് സൊമാറ്റോയിൽ ഭക്ഷണം ഓർഡര്‍ ചെയ്യുന്ന ഉപയോക്താക്കൾക്ക് മികച്ച ഓഫർ അവതരിപ്പിക്കുകയാണ് ടാറ്റ ഡിജിറ്റല്‍.
സൊമാറ്റോയിൽ ന്യൂകാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇനി മുതൽ നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. സൊമാറ്റോ മണിയായി ആണ് ക്യാഷ്ബാക്ക് ലഭിക്കുക. 99 രൂപയോ അതിൽ കൂടുതലോ ഉള്ള എല്ലാ ഭക്ഷണ ഡെലിവറി ഓർഡറുകൾക്കും ഈ ഓഫർ ബാധകമാണ്. സൊമാറ്റോ മണി പിന്നീടുള്ള ഭക്ഷണ ഓർഡറുകൾക്കായി ഉപയോഗിക്കാന്‍ സാധിക്കും.
ടാറ്റ ഡിജിറ്റലിന്‍റെ ഡിജിറ്റൽ പേയ്‌മെന്‍റ് ഇക്കോസിസ്റ്റവുമായുള്ള ഉപയോക്താക്കളുടെ ഇടപഴകലിനെ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ട് ഉപയോക്തൃ സൗകര്യം വർദ്ധിപ്പിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ന്യൂകാർഡ് ഉപയോക്താക്കൾക്ക് സൊമാറ്റോയിൽ നിന്നുള്ള റിവാർഡുകൾ മാത്രമല്ല, ടാറ്റ ന്യൂ ആപ്പിൽ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുവാൻ ഉപയോഗിക്കാവുന്ന ന്യൂകോയിനുകളും ലഭിക്കും.
ടാറ്റ ന്യൂവുമായുള്ള ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കളുടെ യാത്രയെ കൂടുതൽ പ്രതിഫലദായകമാക്കാന്‍ സാധിക്കുന്നു എന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്നും കൂടുതൽ ആളുകൾക്ക് മെച്ചപ്പെട്ട ഭക്ഷണം നൽകുക എന്ന ഞങ്ങളുടെ ദൗത്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ സഹകരണമെന്നും സൊമാറ്റോയുടെ വൈസ് പ്രസിഡന്‍റ് – പ്രോഡക്‌ട്, രാഹുൽ ഗുപ്‌ത പറഞ്ഞു.
സൊമാറ്റോയുമായുള്ള ഈ പങ്കാളിത്തം ഒരു സ്വാഭാവിക ഒത്തുചേരലാണെന്നും ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതശൈലി മെച്ചപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ടാറ്റ ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രസിഡന്‍റ് ഗൗരവ് ഹസ്രതി പറഞ്ഞു. ഡിജിറ്റലിന് മുന്‍ഗണന നല്‍കുന്ന ലോകത്ത്, ഞങ്ങളുടെ ന്യൂ കാർഡ് ഉടമകൾക്ക് കൂടുതൽ സൗകര്യവും മൂല്യവും നൽകാൻ ഈ സഹകരണത്തിലൂടെ ഞങ്ങള്‍ക്ക് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ഓഫർ എല്ലാ ന്യൂ കാർഡ് ഉടമകൾക്കും ഇപ്പോൾ ലഭ്യമാണ്.