തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ഓർത്തഡോക്‌സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മെത്രാപ്പോലീത്തയുടെ പരിഹാസം.
“ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുപ്പ് ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക” എന്നാണ് യൂഹാനോൻ മാർ മിലിത്തിയോസ് കുറിപ്പിൽ പറയുന്നു.
അതേ സമയം, കന്യാസ്ത്രീകളെ ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്ത വിഷയത്തിലും ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ നടന്ന ആക്രമണത്തിലും സുരേഷ് ഗോപി മൗനം തുടരുകയാണ്.