മലപ്പുറം ∙ മുൻ ബിജെപി നേതാവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. മുന്‍ ബിജെപി പ്രവര്‍ത്തകനും യൂട്യൂബറുമായ, കൂരാട് കൂളിപ്പറമ്പിലെ കീരി ഹൗസില്‍ സുബൈറുദ്ദീൻ (സുബൈര്‍ ബാപ്പു - 52) ആണ് അറസ്റ്റിലായത്.വനിതാ നേതാവ് നൽകിയ പരാതിലാണ് പ്രതിയെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് പത്താംതീയതി വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.പരാതിക്കാരിയും മകളും മാത്രമുള്ള സമയത്ത് പ്രതി അതിക്രമിച്ചു വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
തുടർന്നു നിരന്തരം ഫോണിലൂടെ വിളിച്ചു ശല്യം ചെയ്തതായും പരാതിയിലുണ്ട്. വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തി, ഫോണിലൂടെ നിരന്തരം ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിരിക്കുന്നത്. വണ്ടൂര്‍ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സുബൈര്‍ ബാപ്പു ഇടക്കാലത്ത് പാര്‍ട്ടിയിലെ ചിലരുമായി തെറ്റിപ്പിരിഞ്ഞ് പാര്‍ട്ടിയുമായി അകന്നിരുന്നു. ഇതിനുശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ ചില നേതാക്കള്‍ക്കെതിരെ നിരന്തരം വീഡിയോകള്‍ ചെയ്യുന്നതിനിടെയാണ് പീഡനക്കേസില്‍ അറസ്റ്റിലാവുന്നത്.