മലപ്പുറം : ബി ജെ പി വനിതാ നേതാവിൻ്റെ ബലാത്സംഗ ശ്രമ പരാതിയിൽ യൂട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ. ഈ മാസം പത്തിന് വൈകുന്നേരം ഇയാൾ വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. (Youtuber Subair Bappu arrested for rape attempt)
ഫോണിൽ നിയന്തരം വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നും യുവതി ആരോപിക്കുന്നു.
ഇയാൾ മുൻപ് ബി ജെ പി പ്രവർത്തകൻ ആയിരുന്നുവെന്നും, സ്വഭാവദൂഷ്യം മൂലം പുറത്താക്കിയതാണെന്നും പരാതിക്കാരി വ്യക്‌തമാക്കി.