കൊച്ചി : ലഹരി കേസില്‍ യൂട്യൂബര്‍ റിന്‍സി മുംതാസിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് റിന്‍സിക്ക് ജാമ്യം അനുവദിച്ചത്. എംഡിഎംഎ കൈവശം വച്ചെന്ന പേരിലായിരുന്നു റിന്‍സിയുടെ അറസ്റ്റ്.പിടികൂടിയ ലഹരി വാണിജ്യ അളവിനേക്കാൾ കുറവാണെന്നതും പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ ഒൻപതിനാണ് കൊച്ചി പാലച്ചുവടുള്ള ഫ്ലാറ്റിൽ നിന്നു റിൻസിയും സുഹൃത്ത് യാസർ അറാഫത്തും അറസ്റ്റിലായത്. അന്നു മുതൽ റിമാൻഡിലായിരുന്നു റിൻസി.
20.55 ഗ്രാം എംഡിഎംഎ പിടിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.സിനിമ പ്രമോഷന്‍ വര്‍ക്കുകളിലും റിന്‍സി പ്രവര്‍ത്തിച്ചിരുന്നു. ആടുജീവിതം, കാട്ടാളന്‍, മാര്‍ക്കോ എന്ന ചിത്രങ്ങളുടെ പ്രമോഷന്‍ വര്‍ക്കുകളിലാണ് റിന്‍സി പ്രവര്‍ത്തിച്ചത്.