കൊച്ചി : എം ഡി എം എയുമായി അറസ്റ്റ് ചെയ്യപ്പെട്ട യൂട്യൂബർ റിൻസി മുംതാസിന് സിനിമാ മേഖലയുമായി ബന്ധമെന്ന് ഞെട്ടിക്കുന്ന വിവരം. ഇവരെ നാല് മാസത്തിലേറെയായി 4 സിനിമാ താരങ്ങൾ സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.(Youtuber arrested with MDMA in Kochi)
ഫോൺ രേഖകൾ പരിശോധിച്ചതിലൂടെയാണ് ഈ വിവരം ലഭിച്ചത്. ഇവരിൽ നിന്നും പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.
പ്രതിയെ ഇവർ വിളിച്ചത് സിനിമാ പ്രൊമോഷനുകളുടെഭാഗമായി ആണെന്നാണ് താരങ്ങൾ നൽകിയ മറുപടി.