ആലുവ : ആലുവയിൽ തായിക്കാട്ടുകരയിലെ ഐഡിയൽ സ്കൂളിന് മുന്നിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ആലുവ സ്വദേശി ജൈഫറിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണ്.
ജൈഫറിന്റെ ആദ്യ ഭാര്യയുടെ മുൻ ഭർത്താവായ അടിമാലി സ്വദേശി സുധി, ഇയാളുടെ സഹോദരൻ പെരിങ്ങാല സ്വദേശി ഉബൈദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൈഫറിന്റെ കുട്ടിയുടെ അവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഇവർ തമ്മിലുണ്ടായ തർക്കം പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. പ്രതികൾക്കെതിരെ ബാലനീതി നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പരിക്കേറ്റ ജൈഫറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.