വൈദ്യുതി പോസ്റ്റിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കി | Suicide

തുടർനടപടികൾക്കായി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈദ്യുതി പോസ്റ്റിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കി | Suicide
Published on

പാലക്കാട്: ഒലവക്കോട് വൈദ്യുതി പോസ്റ്റിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ചൊവ്വാഴ്ച രാത്രി മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരും വ്യാപാരികളും ലോഡിങ് തൊഴിലാളികളും ചേർന്നാണ് ഇടുക്കി സ്വദേശിയായ 27-കാരനെ സുരക്ഷിതമായി താഴെയിറക്കിയത്.(Youth threatens suicide by climbing electricity pole)

ഇടുക്കി സ്വദേശിയായ യുവാവാണ് വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്ക് കുടുംബ പ്രശ്നങ്ങളുണ്ടെന്നും ഈ വിവരം മാധ്യമങ്ങളെ അറിയിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.

മണിക്കൂറുകളോളം യുവാവ് പോസ്റ്റിൽ തുടർന്നത് ആശങ്കയുണ്ടാക്കി. എന്നാൽ, പോലീസും ഫയർഫോഴ്സും എത്തുന്നതിനു മുമ്പേ, നാട്ടുകാരും വ്യാപാരികളും ലോഡിങ് തൊഴിലാളികളും ചേർന്ന് സാഹസികമായി ഇടപെട്ട് യുവാവിനെ താഴെയിറക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നേരിയ ഗതാഗതക്കുരുക്കും ഉണ്ടായി. തുടർനടപടികൾക്കായി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com