കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ മുൻ കൗൺസിലറെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ ആദർശാണ് (28) കൊല്ലപ്പെട്ടത്. കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാർ, മകൻ അഭിജിത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.(Youth stabbed to death, Former councilor and son in custody)
ഇന്നലെ രാത്രി അനിൽകുമാറിൻ്റെ വീടിന് മുന്നിലാണ് സംഭവം നടന്നത്. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ആദർശും സുഹൃത്തുക്കളും അഭിജിത്തിൻ്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സംഘർഷത്തിനിടെ അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയായിരുന്നു. കുത്തേറ്റതിനെ തുടർന്ന് ബോധരഹിതനായ ആദർശിനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അനിൽകുമാറിൻ്റെ മകനായ അഭിജിത്തിനെതിരെ നേരത്തേയും സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ബൈക്ക് പണയം കൊടുത്തതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ആദർശും സുഹൃത്തുക്കളും അനിൽകുമാറിൻ്റെ വീടിനു മുന്നിലെത്തി ബഹളമുണ്ടാക്കുകയും തർക്കം സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.
തുടർന്ന് അഭിജിത്ത് കത്തി കൊണ്ട് ആദർശിനെ കുത്തുകയായിരുന്നു. കുത്തേറ്റ ആദർശിനെ പോലീസ് എത്തിച്ച് കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതികൾക്ക് ലഹരി കേസ് ബന്ധങ്ങൾ ഉള്ളതായി കണ്ടെത്തിയത്.
അഭിജിത്ത് ഒരു മോഷണക്കേസിലും നാല് ലഹരി കേസുകളിലും പ്രതിയാണ്. മരിച്ച ആദർശ് രണ്ട് ലഹരി കേസുകളിലെ പ്രതിയാണ്. നിലവിൽ അഭിജിത്തിനെയും അനിൽകുമാറിനെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അഭിജിത്തും ആദർശും തമ്മിലുണ്ടായിരുന്ന സാമ്പത്തിക പ്രശ്നത്തിൻ്റെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.