മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാർച്ചിൽ ആകെ സംഘർഷാവസ്ഥ. ആരോഗ്യമന്ത്രി വീണ ജോർജിനോട് ശമ്പളം കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത സംഭവത്തിലാണ് പ്രതിഷേധം. (Youth League protest)
മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കവാടത്തിൽ വച്ച് തന്നെ ഇവരെ പോലീസ് തടഞ്ഞു. സംഘർഷമുണ്ടായതോടെ പോലീസ് ചിലരെ അറസ്റ്റ് ചെയ്ത് നീക്കി.