
കോഴിക്കോട്: നാദാപുരത്ത് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പതിനേഴുകാരന്. കല്ലാച്ചി സ്വദേശി കണിയാങ്കണ്ടി രജീഷിനാണ് ആക്രമണത്തിൽ വെട്ടേറ്റത്. തലക്ക് പരിക്കേറ്റ രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പതിനേഴുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച രാത്രി വീട്ടില്‍ പ്രശ്നമുണ്ടാക്കിയ പതിനേഴുകാരനെ അയല്‍വാസിയായ രജീഷ് പിടിച്ചു മാറ്റാനെത്തിയിരുന്നു.
ഈ സമയത്താണ് കൈയിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പതിനേഴുകാരൻ രജീഷിനെ വെട്ടുകയായിരുന്നു.കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ ജുവനൈൽ ജസ്റ്റീസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.