കോട്ടയം : പാലാ കൊട്ടാരമറ്റത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചിത്താനം സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. ആർവി ജംഗ്ഷനിലെ പൂക്കടയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് രതീഷ്. പുലർച്ചെ എത്തിയ കെട്ടിട ഉടമയാണ് തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. യുവാവിൻ്റേത് ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.