പാലക്കാട് : പാലക്കാട് ആനക്കരയില്‍ ചെങ്കല്‍ ക്വാറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കര താണിക്കുന്ന് സ്വദേശി മിഥുന്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 അടിയിലധികം താഴ്ചയുളള ക്വാറിയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മിഥുനെ കാണാതായതിനെ തുടര്‍ന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹത്തിന്റെ കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു.