
തൃശൂർ: തൃശൂരിൽ ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു(temple pond). പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ തെക്കുംകര വലിയ വീട്ടിൽ കല്ലിപറമ്പിൽ സുനിൽ കുമാർ (47)ആണ് മുങ്ങി മരിച്ചത്.
ഓട്ടോഡ്രൈവറായ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ ശരീരം കുഴഞ്ഞ് മുങ്ങി താഴുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വടക്കാഞ്ചേരി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മണികൂറുകളോളം തിരച്ചിൽ നടത്തിയ ശേഷവുമാണ് ഇയാളുടെ മൃദദേഹം കണ്ടെത്തിയത്. മൃദദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.