
തൃശൂർ: ഒല്ലൂരിൽ യുവാവ് കുളത്തിൽ വീണ് മുങ്ങിമരിച്ചു(Thrissur). ബന്ധുവീട്ടിൽ വിരുന്നിനേത്തിയപ്പോഴാണ് അപകടം നടന്നത്. അപകടത്തിൽ ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടിൽ സണ്ണിയുടെ മകൻ ബിറ്റൊ (22) ആണ്ജീവൻ നഷ്ടമായത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ചിയ്യാരത്തെ അമ്മായിയുടെ വീട്ടിൽ എത്തിയ ബിറ്റോ ബന്ധുവിനൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. അപകട വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാസേനയാണ് ബിറ്റോയുടെ മൃതദേഹം പുറത്തെത്തിച്ചത്.
അമ്മ: ഷിനി
സഹോദരങ്ങൾ: ബ്രിറ്റൊ, ബിന്റൊ