
തൃശൂർ: ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. ചെങ്ങാലൂർ പനംകുളം പോളിന്റെ മകൻ ജിബിൻ(33) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം നടന്നത്. അഗ്നിശമനസേന നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ചാലക്കുടി കൂടപുഴ തടയണയ്ക്ക് താഴെ ആഴമുള്ള സ്ഥലത്ത് കുളിക്കാനിറങ്ങിയ ജിബിൻ പിന്നീട് ഒഴുക്കിൽപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും.