Kerala
Drug : കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ : യുവാവിന് ദാരുണാന്ത്യം
ഇയാളെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ അരുൺ തടിതപ്പി.
കൊല്ലം : ലഹരി സംഘങ്ങൾ തമ്മിൽ കൊല്ലത്ത് ഏറ്റുമുട്ടി. പൊരീക്കലിലാണ് സംഭവം. ഏറ്റുമുട്ടലിൽ പരിക്കേറ്റ യുവാവ് മരിച്ചു. ഗോകുൽനാഥ് എന്ന 35കാരനാണ് മരിച്ചത്.(Youth dies in drug mafia clash in Kollam)
ഇടവട്ടം ജയന്തി നഗറിൽ ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. അരുൺ എന്നയാൾ ഒളിവിലാണ്. ഇവർ കഞ്ചാവ് വിലക്കാൻ സംഘത്തിലെ കണ്ണികൾ ആണെന്നാണ് പോലീസ് പറയുന്നത്.
അലർച്ച കേട്ടെത്തിയവരാണ് അവശ നിലയിലായ ഗോകുലിനെ കണ്ടത്. തുടർന്ന് ഇയാൾ ആവശ്യപ്പെട്ടത് പ്രകാരം ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ അരുൺ തടിതപ്പി.