തിരുവനന്തപുരം : ഊരകം പുത്തൻ പീടികയിൽ നിർത്തിയിട്ട ലോറിക്കു പിറകിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര കുറ്റാളൂർ കാപ്പിൽ കുണ്ടിൽ ശ്രീകുമാറിന്റെയും സന്ധ്യയുടെയും മകൻ ഗൗരി പ്രസാദ് (19) ആണ് മരണപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.പുത്തൻപീടിക കോഴിക്കടക്കുമുമ്പിൽ ചരക്കിറക്കാൻ നിർത്തിയിട്ട വണ്ടിക്കു പിറകിലാണ് സ്കൂട്ടർ ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ് മലപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമപുരം ജെംസ് കോളേജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ്.