കോഴിക്കോട് : കോഴിക്കോട് ബാലുശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു.തുരുത്തിയാട് സ്വദേശികളായ സജിൻലാൽ, ബിജീഷ് എന്നിവരാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.ബാലുശേരി ഭാഗത്തു നിന്നും കോക്കല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്.
ബൈക്ക് യാത്രക്കാർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി.അപകട ദൃശ്യങ്ങൾ തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ ഘടിപ്പിച്ചിരുന്ന കാമറയിൽ പതിഞ്ഞിരുന്നു.ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.