
പാലക്കാട് : ലക്കിടിയിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പഴയ ലക്കിടി പള്ളിക്ക് സമീപത്ത് വെച്ച് ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്.
ബൈക്ക് ഓടിച്ചിരുന്ന മണ്ണൂർ സ്വദേശിയായ അനിലാണ് മരണപ്പെട്ടത്.ലക്കിടി ഭാഗത്ത് നിന്നും പാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന സെബിൻ, ദിലീപ് എന്നിവർക്ക് പരിക്കേറ്റു.അനിലിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.