പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. മുഖ്യമന്ത്രി എത്തുന്ന ദേശീയപാതയിലെ പാലക്കാട് വെള്ളപ്പാറയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.
പ്രവർത്തകരെ കണ്ടു സംശയം തോന്നിയ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രതീഷ് മാധവന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കരിങ്കോടി കാണിക്കാൻ എത്തിയത്.
കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം ഇൻഡ് സമ്മിറ്റ് പരിപാടിയി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.