രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് |Rahul mamkoottathil Controversy

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് അഡ്വ.വിഷ്ണു സുനില്‍
rahul-mamkoottathil-issue
Published on

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വിഷ്ണു സുനില്‍.

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നും തെറ്റുണ്ടെങ്കില്‍ വ്യക്തിയായാലും പ്രസ്ഥാനമായാലും തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വിഷ്ണു സുനില്‍ പ്രതികരിച്ചത്.

അഡ്വ.വിഷ്ണു സുനിലിന്റെ ഫേസ്ബുക്ക് കുറിപ്പ്.....

എനിക്ക് രണ്ട് പെണ്‍മക്കളാണ്.പിന്നെ ഭാര്യയും അമ്മയും.

വീട്ടില്‍ ഞാന്‍ മാത്രമേ ആണായുള്ളു.നിശബ്ദനായിരുന്നാല്‍ ഞാന്‍ ആണല്ലാതാകും.എത്രയോ സഹപ്രവര്‍ത്തകര്‍മാര്‍ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

അവര്‍ക്ക് ഞങ്ങളില്‍ ഒരു വിശ്വാസമുണ്ട്.അവര്‍ക്ക് മാത്രമല്ല, അവരുടെ രക്ഷിതാക്കള്‍ക്കും.നിശബ്ദനായിരുന്നാല്‍

വിശ്വാസത്തിന്റെ സ്‌നേഹചങ്ങലകള്‍ അര്‍ത്ഥശൂന്യമാകും. ആനേകം പേരുടെ ചോര,അനേകം പേരുടെ വിയര്‍പ്പ്,എത്രയോ പേരുടെ ജീവന്‍.

നിശബ്ദനായിരുന്നാല്‍ പോര്‍നിലകളില്‍- പടര്‍ന്ന ചോരയില്‍ വെള്ളം കലര്‍ത്തലാകും.രക്തസാക്ഷിത്വങ്ങളുടെ കഴുത്തറുക്കലാകും.പടയൊരുക്കമല്ല,കുതികാല്‍വെട്ടല്ല,

ഒരു അച്ഛന്റെ ആശങ്കകള്‍ മാത്രം വിശ്വാസത്തിന്റെ സ്‌നേഹചങ്ങല തകരരുതെന്ന പ്രാര്‍ത്ഥന മാത്രം.സീസറിന്റെ ഭാര്യ സംശയത്തിന് അതീത ആയിരിക്കണം.തെറ്റുണ്ടെങ്കില്‍ തിരുത്തണം അത് വ്യക്തിയായാലും പ്രസ്ഥാനമായാലും.

Related Stories

No stories found.
Times Kerala
timeskerala.com