പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവഗണിച്ചു എന്ന് ആരോപിച്ചാണ് അഖിൽ പാർടിവിട്ടത്. പത്തനംതിട്ടയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു അഖിൽ.
അതേസമയം, തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠനെ സിപിഐഎം പുറത്താക്കി. ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ആണ്. 2008 മുതല്‍ ഉള്ളൂരില്‍ നിന്നുള്ള ലോക്കല്‍ കമ്മിറ്റി അംഗമാണ് ശ്രീകണ്ഠന്‍.