
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധത്തിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. (Youth congress protest stopping ambulance)
വിതുരയിലാണ് സംഭവം. സമൂഹ മാധ്യമത്തിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്‌ക്കോ ചേർന്ന പ്രവർത്തനമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.