തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് മർദ്ദനങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് പോലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. (Youth Congress protest on Thrissur custodial beating case)
പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. സെക്രട്ടറിയേറ്റിന് അകത്തും മുന്നിലും വൻ പോലീസ് സന്നാഹമാണുള്ളത്. പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. എന്നാൽ, സംഘർഷാവസ്ഥ തുടരുന്നു.
അതേസമയം, പാലക്കാട് എസ് പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചവർക്ക് നേരെ നാല് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പൊലീസുകാരൻ സന്ദീപിൻ്റെ ചവറ തെക്കുംഭാഗത്തെ വീട്ടിലേക്കും പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.