തൃശൂർ : വടകരയിൽ വച്ച് ഷാഫി പറമ്പിൽ എം പിയെ തടഞ്ഞ സംഭവത്തിൽ തൃശൂരിൽ പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തൃശൂർ ഡി സി സി ഓഫീസിന് മുന്നിൽ നിന്നുമാണ് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയത്. (Youth Congress protest in Thrissur)
ഇത് നായ്ക്കനാലിൽ വച്ച് പോലീസ് തടഞ്ഞു. റോഡരികിലെ ദേശാഭിമാനിയുടെ തൃശൂർ പെരുമ പരിപാടിയുടെ പോസ്റ്റർ ഇവർ കീറി.
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.