തിരുവനന്തപുരം : ആർ എസ് എസ് ശാഖയിൽ നിന്ന് ലൈംഗിക ചൂഷണം നേരിട്ട് എന്നാരോപിച്ച് അനന്തു അജിയെന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഡൽഹിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. (Youth Congress protest in Delhi on man's suicide)
സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. കോട്ടയം സ്വദേശിയായ അനന്തു ആർ എസ് എസിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് തിരുവനന്തപുരത്തെത്തി ജീവനൊടുക്കിയത്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷമായിരുന്നു ആത്മഹത്യ. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.