തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നാഥനില്ലാ ക്ളിയായി മാറിയിരിക്കുകയാണ്. നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ പാർട്ടി നീറിപ്പുകയുകയാണ്. സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത് നീണ്ടു പോവുകയാണ്. (Youth Congress president post dispute)
ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവരുടെ പേരുകൾ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, രമേശ് ചെന്നിത്തല അബിൻ വര്‍ക്കി എന്ന പേരിൽ തന്നെ കടുംപിടിത്തം പിടിച്ചിരിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരികെ കൊണ്ടുവരാനാണ് പൊതു തീരുമാനമെങ്കിൽ അതും സ്വീകരിക്കുമെന്നുമാണ് അടൂർ പ്രകാശ് വ്യക്തമാക്കിയത്. ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവച്ചിരുന്നു.