Kerala
Youth Congress : യൂത്ത് കോൺഗസ് അധ്യക്ഷ സ്ഥാനം : അബിൻ വർക്കി ഇന്ന് മാധ്യമങ്ങളെ കാണും
ഒരു വിഭാഗത്തിൻ്റെ പരാതി അബിനെ ഒതുക്കിയെന്നാണ്.
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി തർക്കം കടുക്കുകയാണ്. ഇന്നലെയാണ് ഒ ജെ ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്. ഇതിൽ അതൃപ്തി പരസ്യമാക്കാനായി അബിൻ വർക്കി ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. (Youth Congress president post)
സമവായ ശ്രമം ഉണ്ടായത് അദ്ദേഹത്തെ ദേശീയ സെക്രട്ടറിയായി നിയമിച്ചായിരുന്നു. എന്നാൽ, ഒരു വിഭാഗത്തിൻ്റെ പരാതി അബിനെ ഒതുക്കിയെന്നാണ്.
കെ.സി വേണുഗോപാല്‍ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്‍റായി നിയമിച്ചിരിക്കുന്നത്.