തിരുവനന്തപുരം : ക്ലിഫ് ഹൗസിന് മുന്നിൽ യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധ മാർച്ച്. 'സി പി എം കോഴിഫാം' എന്ന ബാനർ പതിപ്പിച്ചതിന് ശേഷമാണ് പ്രതിഷേധം നടത്തിയത്. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചായിരുന്നു ഈ നടപടി. (Youth Congress march to Cliff House)
ഇത് യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ സംയുക്‌തമായാണ് നടത്തിയത്. പിണറായിയുടേതടക്കം ചിത്രങ്ങൾ പോസ്റ്ററിൽ ഉണ്ടായിരുന്നു. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.