പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് ആണ് മാർച്ച് നടത്തിയത്. (Youth Congress march regarding Sabarimala gold case)
റിമാൻഡ് ചെയ്യപ്പെട്ട് 9 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം അനുവദിക്കുന്നത്. പത്തനംതിട്ട സി ജെ എം കോടതി ജാമ്യാപേക്ഷ പരിഗണിച്ചു. 17 പ്രവർത്തകർ കൊട്ടാരക്കര സബ് ജയിലിൽ ആണ് കഴിഞ്ഞിരുന്നത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട ഉള്‍പ്പെടെ 14 പേരാണ് സന്ദീപ് വാര്യർക്ക് പുറമെ അറസ്റ്റിലായത്. മൂന്ന് വനിതാ പ്രവർത്തകരും അറസ്റ്റിലായിരുന്നു.