പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം സംബന്ധിച്ച് പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ദേവസ്വം ഓഫീസിലേക്ക് ഇവർ നടത്തിയ പ്രതിഷേധ മാർച്ചിൽ കല്ലേറ്, തേങ്ങയേറ്, ഫ്ളക്സുകൾ വലിച്ചു കീറൽ എന്നിവയടക്കം ഉണ്ടായി. (Youth Congress march in Pathanamthitta on Sabarimala gold case)
സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെങ്കിലും പ്രവർത്തകർ തടഞ്ഞതിനാൽ സാധിച്ചില്ല. തന്നെ പോലീസ് ലാത്തി കൊണ്ട് കുത്തിയെന്നും അടിച്ചെന്നുമാണ് സന്ദീപ് പറയുന്നത്. മറ്റൊരാൾക്കും പരിക്കേറ്റതായി വിവരമുണ്ട്.
നാല് ജനൽപ്പാളികൾ തകർന്നു. രണ്ടു ഘട്ടങ്ങളിലായി പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടന്നു. ഇവരെ തടുക്കാൻ പോലീസിനായില്ല. കയ്യിൽ കരുതിയ തേങ്ങാ തീർന്നതോടെ കല്ല് പെറുക്കി വലിച്ചെറിയാൻ തുടങ്ങി.