യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ കാ​റി​ന് തീ​യി​ട്ടു

തേ​വ​ല​ക്ക​ര സ്വ​ദേ​ശി ജോ​യി​മോ​ന്‍റെ കാ​റി​നാണ് തീ​യി​ട്ട​ത്.
car set to fire
Published on

കൊ​ല്ലം: തേ​വ​ല​ക്ക​ര​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ കാ​റി​ന് തീ​യി​ട്ടു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സംഭവം നടന്നത്.തേ​വ​ല​ക്ക​ര സ്വ​ദേ​ശി ജോ​യി​മോ​ന്‍റെ കാ​റി​നാണ് തീ​യി​ട്ട​ത്.

കാ​റി​ൽ നിന്നും വലിയ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​റി​ന്‍റെ ബോ​ണറ്റ് ക​ത്തു​ന്ന​താ​യി ക​ണ്ട​ത്.

ഉടൻ തന്നെ കാ​റി​ലെ തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. ആ​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെന്നും വൈരാഗ്യം കൊണ്ട് ആരോ കാറിന് തീ​യി​ട്ട​തെ​ന്നുമാണ് ജോ​യി​മോ​ന്‍റെ പ്ര​തി​ക​ര​ണം.

Related Stories

No stories found.
Times Kerala
timeskerala.com