തൃശൂർ : കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ ഡി ജി പി നിയമോപദേശം തേടി. വി എസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരായ അച്ചടക്കനടപടി പരിശോധിക്കുന്നതിനായാണ് ഈ നീക്കം. (Youth Congress leader brutally beaten in Thrissur )
ഡി ഐ ജിയുടെ അച്ചടക്ക നടപടി ഐ ജിയെക്കൊണ്ട് പുനഃപരിശോധിപ്പിച്ചേക്കും. കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ പുനഃപരിശോധന സാധ്യമാണോയെന്നാണ് പരിശോധിക്കുന്നത്. കോടതിയലക്ഷ്യം ആകില്ലെങ്കിൽ ഉടൻ തന്നെ അച്ചടക്ക നടപടി പുനഃപരിശോധിക്കും.
നിലവിൽ 2 പോലീസുകാരുടെ ഇൻക്രിമെന്റ് റദ്ദാക്കിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ശക്തമായ പ്രതിഷേധം തുടരാനാണ് കോൺഗ്രസിൻ്റെ തീരുമാനം.