തിരുവനന്തപുരം : കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള നാല് പോലീസുകാരെയും സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. സസ്പെൻഷന് ശുപാർശയുള്ളത് തൃശ്ശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐ ജിക്ക് നൽകിയ റിപ്പോർട്ടിലാണ്. (Youth Congress leader brutally beaten by police in Thrissur )
അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിർദേശമുണ്ട്. ഐ ജിക്ക് റിപ്പോർട്ട് നൽകിയത് ഡിഐജി ഹരിശങ്കറാണ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ്.
നാല് പോലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്‌പെൻഡ് ചെയ്യണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.