Youth Congress : കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവം : പ്രതിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്, കാവലൊരുക്കി പോലീസ്

സജീവൻ്റെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്. നാല് പോലീസുകാരുടെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററും ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു.
Youth Congress : കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവം : പ്രതിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്, കാവലൊരുക്കി പോലീസ്
Published on

തൃശ്ശൂർ : കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി എസ് സുജിത്തിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. പ്രതിയായ പോലീസുകാരൻ്റെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്. (Youth Congress leader brutally beaten by police in Thrissur)

ഇത് യൂത്ത് കോൺഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ്. സജീവൻ്റെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്. നാല് പോലീസുകാരുടെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററും ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു.

പോലീസ് ഉദ്യോഗസ്ഥൻ്റെ വീടിന് പോലീസ് കാവൽ ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ 20 ലക്ഷത്തോളം രൂപ വാഗ്ദാനം ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com