തൃശൂർ : പോലീസ് ഭീഷണിയെ ചോദ്യം ചെയ്തതിൻ്റെ പേരിൽ തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് തല്ലിച്ചതച്ചു. കുന്നംകുളത്താണ് സംഭവം. പോലീസിൻ്റെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. (Youth Congress leader brutally beaten by police in Thrissur)
വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരം ആണ് ഇവ ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെയാണ് മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. 2 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവന്നത്. 2023 ഏപ്രിൽ 5നാണ് സംഭവം നടന്നത്.
വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ട സുജിത്ത് കാര്യം തിരക്കുകയും, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ ഇദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് ജീപ്പിൽ കൊണ്ടു പോവുകയുമായിരുന്നു.
ഷർട്ടടക്കം ഊരിമാറ്റിയാണ് വളഞ്ഞിട്ട് മർദ്ദിച്ചത്. മദ്യപിച്ചു പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന് വ്യാജ എഫ് ഐ ആർ ഇട്ട് ഇയാളെ ജയിലിൽ അടയ്ക്കാനായിരുന്നു നീക്കം.