പാലക്കാട് : പി കെ ശശിയുമായി സഹകരിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രംഗത്തെത്തി. നാറിയവനെ പേറിയാൽ പേറിയവനും നാറുമെന്നാണ് ദുൽഫിഖിൽ പറഞ്ഞത്. (Youth Congress leader against PK Sasi)
ശശിയുടെ പഴയകാലം ഓർമ്മിപ്പിച്ചു കൊണ്ട്, പീഡന പരാതിയിലാണ് ഇയാൾക്കെതിരെ നടപടി ഉണ്ടായതെന്ന് മറക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രംഗത്തെത്തിയത് വി കെ ശ്രീകണ്ഠൻ്റെ പ്രസ്താവനയ്‌ക്കെതിരെയാണ്.