
തിരുവനന്തപുരം: അറബിക്കടലിൽ കോഴിക്കോട് തീരത്തിനടുത്ത് തീ പിടിച്ച ചരക്കുകപ്പൽ "വാൻ ഹായ് 503" ലെ തീ നിയന്ത്രണത്തിലായി(Cargo ship). എന്നാൽ, കപ്പൽ കമ്പനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. അപകടവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കും കോസ്റ്റൽ ഐജിക്കും പരാതി നൽകുകയും ചെയ്തു. കപ്പലിലെ അട്ടിമറി സാധ്യത പരിശോധിക്കണമെന്നും കണ്ടെയ്‌നറുകൾ സംബന്ധിച്ച് കേരളാ പരിസ്ഥിതിയിൽ ഉണ്ടാകാനിടയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം, തീ പിടിച്ച കപ്പലിനെ വടം ഉപയോഗിച്ച് കോസ്റ്റ് ഗാർഡിന്റെ കപ്പലുമായി ബന്ധിപ്പിച്ചു. ടാഗ് ഉപയോഗിച്ച് കപ്പലിനെ പുറം കടലിലേക്ക് നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. കപ്പലിൽ തീ നാളങ്ങൾ കുറഞ്ഞെങ്കിലും കപ്പലിൽ നിന്നും വൻ തോതിൽ പുക ഉയരുന്നുണ്ട്. അതേസമയം, കപ്പലിൽ നിന്നും കടലിൽ വീണ കണ്ടൈനറുകൾ വരും ദിവസങ്ങളിൽ തീരത്തടിയും.