തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ ഐ ഗ്രൂപ്പിന് അതൃപ്തി. തന്നെ അപമാനിച്ചു എന്ന വിലയിരുത്തലിൽ അബിൻ വർക്കി. രണ്ടുവർഷം മുൻപ് നിഷേധിച്ച സ്ഥാനം തലയിൽ കെട്ടിവച്ചു. സംഘടന തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയിട്ടും നിലവിലെ ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയെ അവഗണിച്ചതായി പരാതി. അബിൻ വർക്കി നാളെ രാവിലെ പത്ത് മണിക്ക് മാധ്യമങ്ങളെ കാണും.
ഏറ്റവും പിന്നിലുള്ള ഒ ജെ ജനീഷിനെ പരിഗണിച്ചത് അന്യായമെന്നാണ് ഐ ഗ്രൂപ്പ് ആരോപിക്കുന്നത്.വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതിലും ഐ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാ തിരഞ്ഞെടുപ്പില്‍ 1,70,000 വോട്ടുകള്‍ അബിന്‍ വര്‍ക്കിക്ക് ലഭിച്ചിരുന്നു.
പാർട്ടിയിൽ കെ സി വേണുഗോപാൽ പക്ഷക്കാർക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതായും പരാതിഉയരുന്നുണ്ട്. ഒ.ജെ ജനീഷിനെയും ബിനു ചുള്ളിയിലിനെയും പരിഗണിച്ചത് വേണുഗോപാലിനൊപ്പം നിൽക്കുന്നതിനാലെന്നും പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിമർശനം.
ദേശീയ സെക്രട്ടറി സ്ഥാനം രണ്ട് വര്‍ഷം മുന്‍പ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അബിന്‍ വര്‍ക്ക് ഈ സ്ഥാനം നിരസിച്ചിരുന്നു. അതേ പദവി ഇപ്പോള്‍ സമവായം എന്ന നിലയില്‍ തന്നെ പരിഹസിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരച്ചതെന്നാണ അബിന്‍ വര്‍ക്കി പറയുന്നത്.